Madad Tharoo Madad Tharoo

മദദ് തരു മദദ് തരൂ ബദറുല്‍ കമാലേ...
മദ്ഹിന്‍ മധു പകര്‍ന്നു തരൂ ത്വാഹ റസൂലേ... (2)
മദ്ഹ് പാടി  മദ്ഹ് പാടി  എത്തിടും  ഞാനേ...(2)
മധിമാന്‍ റസൂലിന്‍ റൌള എന്നെ  കാട്ടിട് ഖോനേ...

മദദ് തരു....മദദ് തരു..

മദദ് തരു മദദ് തരൂ ബദറുല്‍ കമാലേ...
മദ്ഹിന്‍ മധു പകര്‍ന്നു തരൂ ത്വാഹ റസൂലേ... (2)

മധുര മധു ഗേഹം മദീന തന്‍ മണ്ണില്‍...
മധുര  ഗാനം പെയ്തിടുന്ന ത്വയ്ബ വിണ്ണില്‍...(2)
മദ്ഹ് പാടി ആഷികീങ്ങള്‍ എത്തും നാട്ടില്‍.. (2) 
മദദ് റസൂലേ, ഹബീബേ...മദദ് റസൂലേ..

മദദ് തരു....മദദ് തരു..

മദദ് തരു മദദ് തരൂ ബദറുല്‍ കമാലേ...
മദ്ഹിന്‍ മധു പകര്‍ന്നു തരൂ ത്വാഹ റസൂലേ... (2)

പുതു ചരിതമോടെ ദീന്‍ വിധികളെ പാറ്റി...
പതറിടാത്തൊരീമാന്‍ ഖല്‍ബില്‍ കുളിര്‍ പരത്തി...(2)
പതി മക്കാവിട്ട് മദീനാ മയങ്ങിടാനെത്തി...(2)
പതറാതെ ഇസ്‌ലാമിന്‍മധു അകിലം പരത്തി...

മദദ് തരു....മദദ് തരു..

മദദ് തരു മദദ് തരൂ ബദറുല്‍ കമാലേ...
മദ്ഹിന്‍ മധു പകര്‍ന്നു തരൂ ത്വാഹ റസൂലേ... (2)

ഖല്‍ബിലെന്നുമെന്നു എന്‍റെ ത്വാഹ റസൂല്‍...
കനവില്‍ വിരുന്ന് വരാനെന്നും തേടി റബ്ബില്‍...(2)
കനിവര്‍ ശഫാഅത്തേക് റബ്ബേ ഉമ്മത്തോരില്‍...(2)
കരയും ഫഖീറിലും തുറക്ക് ഖൈറിന്‍ വാതില്‍...

മദദ് തരു....മദദ് തരു..

മദദ് തരു മദദ് തരൂ ബദറുല്‍ കമാലേ...
മദ്ഹിന്‍ മധു പകര്‍ന്നു തരൂ ത്വാഹ റസൂലേ... (2)

Comments

Popular posts from this blog

Qalbilanjoode Habeebe

Manassil Maayatha

Santhosha Tharagankal Onnu