Onnu Chirichal En Muth

ഒന്നു ചിരിച്ചാൽ എൻ മുത്ത് നബി അധരം 
മുല്ല മലർ വിരിഞ്ഞ പോലെ …
ഒന്നു മൊഴിഞ്ഞാൽ എൻ പുണ്യ ഹബി വചനം 
മുത്ത് മണി പൊഴിഞ്ഞ പോലെ …

( ഒന്നു ചിരിച്ചാൽ )

എന്നും കാത്ത് കാത്ത് ഞാനുറങ്ങും 
ത്വാഹ കനവിലൊന്നണഞ്ഞിടാനായ് 
എന്നും ആശയോടെ കാത്തിരിക്കും 
എൻറ്റെ കൽബിനുള്ളം കുളിരണിയാൻ 

( ഒന്നു ചിരിച്ചാൽ )

അഴകായ് മരുഭൂവിൽ കുളിർ തെന്നലേ 
അജബായ് ഉദി കൊണ്ടെൻ കണ്ണിനോളിവേ …

അതി ലങ്കി തിളങ്ങിടും പുണ്യ മദീന 
അണയാൻ അതിയായെന്നുള്ളിൽ കൊതിയായ് 

( അഴകായ് മരുഭൂവിൽ )

മദ്ഹിൻറ്റെ  ഈണം മനസ്സിൻറ്റെ താളം 
സയ്യിദുൽ കൗനൈനി എൻ കനവ് 
മുല്ല മലർ രാജ അമ്പിയാ തൻ താജ 
അറ്ഷിലും കുറ്സിലും തിളങ്ങും നൂറ് 

ഒന്നു ചിരിച്ചാൽ എൻ മുത്ത് നബി അധരം 
മുല്ല മലർ വിരിഞ്ഞ പോലെ …
ഒന്നു മൊഴിഞ്ഞാൽ എൻ പുണ്യ ഹബി വചനം 
മുത്ത് മണി പൊഴിഞ്ഞ പോലെ …

ആശ്രയമില്ലാ മഹ്ഷറയിൽ 
ആശയതേകും മെഹ്ബൂബ് 
അതിയായ് മദ്ഹോതുമാഷിക്കിനായ് 
അമൃതായ് പൊഴിയുന്ന തേൻ കനവ് 

( ആശ്രയമില്ലാ )

മദ്ഹിൻറ്റെ  ഈണം മനസ്സിൻറ്റെ താളം 
സയ്യിദുൽ കൗനൈനി എൻ കനവ് 
മുല്ല മലർ രാജ അമ്പിയാ തൻ താജ 
അറ്ഷിലും കുറ്സിലും തിളങ്ങും നൂറ് 

ഒന്നു ചിരിച്ചാൽ എൻ മുത്ത് നബി അധരം 
മുല്ല മലർ വിരിഞ്ഞ പോലെ …
ഒന്നു മൊഴിഞ്ഞാൽ എൻ പുണ്യ ഹബി വചനം 
മുത്ത് മണി പൊഴിഞ്ഞ പോലെ …

എന്നും കാത്ത് കാത്ത് ഞാനുറങ്ങും 
ത്വാഹ കനവിലൊന്നണഞ്ഞിടാനായ് 
എന്നും ആശയോടെ കാത്തിരിക്കും 
എൻറ്റെ കൽബിനുള്ളം കുളിരണിയാൻ

ഒന്നു ചിരിച്ചാൽ എൻ മുത്ത് നബി അധരം 
മുല്ല മലർ വിരിഞ്ഞ പോലെ …
ഒന്നു മൊഴിഞ്ഞാൽ എൻ പുണ്യ ഹബി വചനം 
മുത്ത് മണി പൊഴിഞ്ഞ പോലെ …

Comments

Post a Comment

Popular posts from this blog

Qalbilanjoode Habeebe

Manassil Maayatha

Santhosha Tharagankal Onnu