Kanneerunankaathorormmayaay (Anusmarama Song)

താത്തൂർ അബ്ദുൽ മജീദ് ഹാജി
അനുസ്മരണ ഗാനം
രചന: ബാപ്പു വെളളിപ്പറമ്പ്
രീതി: മമ്പുറം പൂമഖാമിലെ

കണ്ണീരുണങ്ങാത്തൊരോർമ്മയായ്
കനിവിന്റെ പൈങ്കിളി പാറിപ്പോയ്
താത്തൂര് മജീദ് ഹാജിയായ്
കനിവിന്റെ ഹള്റത്തിൽ ഹാജറായ്

                   (കണ്ണീരുണങ്ങാ)

കണ്ണീരുണങ്ങാത്തൊരോര്മ്മയായ്. .. ....

ആത്മീയ ചികിത്സ യിൽ പുണ്യരായ്
ആരാർക്കും സ്നേഹത്തിൻ സൗമ്യ രായ്
ജാതിമത ഭേദമില്ലാതെയായ്
ജനഹൃത്തിൽ മജീദ് ഹാജിയായ്

മാനസിക രോഗത്തിൻ സ്വാന്തനം
മറ്റും ദീനർക്കും പരിലാളനം
ഖുര്‍ആനിൻ
വാക്യ സുമോഹനം
ഖുദ്റത്താൽ തീർത്തു പരിദേഹനം
 
        (കണ്ണീരുണ)

കണ്ണീരുണങ്ങാത്തൊരോർമ്മയായ്.......

മരണത്തെ മുമ്പില്‍ കണ്ടുളളവർ
മണിനാദംകേട്ടറിഞ്ഞുളളവർ
ഖബറിടംവെട്ടികാത്തിരുന്നവർ
ഖൈറായ ഈമാനിൽ പൂണ്ടവർ

തഹജ്ജുദ് നിസ്കാരം കഴിഞ്ഞതാ
താനേ സംസം നുകർന്നതാ
നിസ്കാരപ്പായയിലിരുന്നതാ
മരണത്തെ പൂകി മഹാനതാ

അബ്ദുല്‍ മജീദ് ഹാജിപോയി
അണയാത്ത സ്മരണ കൾ ബാക്കിയായി
ഇടനെന്ചിൽ നൊമ്പരക്കടലുമായി
ഇന്നാലില്ല മൊഴി ചൊല്ലലായി

കണ്ണീരുണങ്ങാത്തൊരോർമ്മയായ്. .....

Comments

Popular posts from this blog

Qalbilanjoode Habeebe

Manassil Maayatha

Santhosha Tharagankal Onnu