Perimbamekum Swahabakkale
പേരിമ്പമേകും സ്വഹാബാക്കളെ കഥ
ഊ റുമ്പം മനം തിങ്ങി ബദറെന്ന പട പൊങ്കും
ആരമ്പ കനി ബദ്~ രീങ്ങളെ ……..
( നൂറിമ്പം ചൊരിഞ്ഞമ്പൻ )
മക്കക്കാർ കുസീബത്തിൻ കവാടങ്ങൾ തുറന്ന്
മണി മുത്ത് നബിയോരിൽ ഒരുങ്ങി വിട്ടിരുന്ന്
മർദനം സഹിച്ചവർ കരുത്തെല്ലാം തളർന്ന്
മനം നൊന്ത് മദീനത്തേക്ക് ഹിജ്റയും നടന്ന്
ചെന്നെത്തി
അന്നവിടത്തിൽ സ്വാഗത മനവതി വന്നെത്തി – മണ്ണിൽ
താമരപ്പൂ ചെണ്ട് വിടർത്തി
ആ മനം കുളിർ കാറ്റു പരത്തി
ഖാത്തീമുൻ നബിയുള്ള മദീനത്തിൽ പതീ തങ്ങി
കീർത്തിയിൽ വിലസുകയാണ് – അന്ന്
സർകീയാം അബൂജഹൽ കൗമോരിൽ കിബ്ർ പൊങ്ങി
ആർത്തിയിൽ പടക്കൊരുങ്ങുന്നേ …
നൂറിമ്പം ചൊരിഞ്ഞമ്പൻ പുകൾ പൊങ്കും നബി തങ്ക
പേരിമ്പമേകും സ്വഹാബാക്കളെ കഥ
ഊ റുമ്പം മനം തിങ്ങി ബദറെന്ന പട പൊങ്കും
ആരമ്പ കനി ബദ്~ രീങ്ങളെ ……..
അമ്പൻ തൻ ഹബീബിൻറ്റെ തിരുവന്നാമുതിർന്ന്
വമ്പുറ്റ കുറൈശികൾ ഹസാറോളം നിരന്ന്
അമ്പുകൾ പടകോപ്പും അനവതി ചുമന്ന്
വമ്പൻമാർ എഴുന്നള്ളി ബദർ തന്നിൽ കടന്ന്
മന്നാനെ
നെട്ടിവിറച്ചിടും മട്ടിലുറച്ചവർ നിന്നാനെ
കണ്ണിൽ തീപൊരി ചിന്നി ചിതറുന്നെ
കൊപമായ് കടലീ…രംമ്പുന്നേ
പാരാകെ പരിമളം പരത്തുന്ന നബിമുത്തിൻ
പൂരണതമർ തെളിഞാനെ അന്ന്
പോരിന്നു പരിഷത്ത് പുറപ്പെട്ട സ്വഹാബത്ത്
പരിവൃതം 313 …
നൂറിമ്പം ചൊരിഞ്ഞമ്പൻ പുകൾ പൊങ്കും നബി തങ്ക
പേരിമ്പമേകും സ്വഹാബാക്കളെ കഥ
ഊ റുമ്പം മനം തിങ്ങി ബദറെന്ന പട പൊങ്കും
ആരമ്പ കനി ബദ്~ രീങ്ങളെ ……..
ശ്റ്ജിൻറ്റെ പട വാളിൻ ഒളി പൊട്ടി ചിരിച്ച്
ശറഫുറ്റ സ്വഹാബാക്കൾ അതു തട്ടി പതിച്ച്
സർവജ്ഞൻ ഇലാഹിൻറ്റെ സഹായങ്ങൾ ലഭിച്ച്
ഷെറിൻറ്റെ ശിരസപ്പോൾ ഉടൽ വിട്ട് തെറിച്ച്
പട്ടാളം
ഒട്ടുനഷിച്ച് കഴിഞ്ഞു കുറൈശികൾ വെപ്രാണം
ഉറ്റ ജീവനും കൊണ്ടോടി തന്നും
പാവനം കിളി നട്ടു വളർന്നും
നൂറിമ്പം ചൊരിഞ്ഞമ്പൻ പുകൾ പൊങ്കും നബി തങ്ക
പേരിമ്പമേകും സ്വഹാബാക്കളെ കഥ
ഊ റുമ്പം മനം തിങ്ങി ബദറെന്ന പട പൊങ്കും
ആരമ്പ കനി ബദ്~ രീങ്ങളെ ……..
നൂറിമ്പം ചൊരിഞ്ഞമ്പൻ പുകൾ പൊങ്കും നബി തങ്ക
പേരിമ്പമേകും സ്വഹാബാക്കളെ കഥ
ഊ റുമ്പം മനം തിങ്ങി ബദറെന്ന പട പൊങ്കും
ആരമ്പ കനി ബദ്~ രീങ്ങളെ ……..
Comments
Post a Comment