Saarasa Poo Shobha Chinthi

സാരസ പൂ ശോഭ ചിന്തി വന്ന വെണ്ണിലാവേ 
സാമ സുന്ദര പാഥയോതി തന്ന വെണ്‍ പ്രഭാവേ 
സരസ ഭാഷകരെ മുഹമ്മദ്‌ സർവ്വ സത്തിൻ ജീവേ 
സഹന സരണിയിലായ് വിളങ്കിയതാ മദീന പൂവേ 

സാരമേറിയ വേദമാലെ മുന്തിടും തേൻ കാവേ 
സാഗരത്തിൻ അന്ധരത്തിലെ മുത്തിലും ഒളീവേ 
സരള ജീവിതമേ വരിച്ച മാതൃകാ ത്വാഹാവേ 
സർവ്വ ശക്തനായ നാഥൻ നൽകിയ നേതാവേ 

സാരസ പൂ ശോഭ ചിന്തി വന്ന വെണ്ണിലാവേ 
സാമ സുന്ദര പാഥയോതി തന്ന വെണ്‍ പ്രഭാവേ 

കരളേ മിക തരുളെ തിക പൊരുളേ നബിയെ 
ശുഭതര 
കരമേ പ്രിയ വരമേ സുഖ സ്വരമേ നിധിയെ 

കരളേ മിക തരുളെ തിക പൊരുളേ നബിയെ 
ശുഭതര 
കരമേ പ്രിയ വരമേ സുഖ സ്വരമേ നിധിയെ 

നിധിയത് സുരപുരി…യതിൽ പെരുമയോ…തിടെ
ഗുരുനബി തുണ തരണമാശയെ 

സുരപുരി…യതിൽ പെരുമയോ…തിടെ
ഗുരുനബി തുണ തരണമാശയെ 

ആശത്തീർക്കള്ള അതുവഴി ജന്നതേകള്ള 
അകമിലെ മോഹമാണള്ള എന്നിൽ വിധിയതേകള്ളാ 

സാദരം സുബ്ഹാനമൈത്ത സാദികായൊരല്ലേ 
സാദുത തികഞ്ഞ മുത്തെ സ്വാലിഹായ മുല്ലെ 

സൽപഥം തിരിച്ച ത്വാഹ നിത്യരക്ഷ അല്ലേ 
സൽഫലം ബുജിത്തിടനായ് സത്യ വൃക്ഷ മല്ലെ 

സാരഥീയായ് സാഭിമാനം സഞ്ചരിത്തോരല്ലേ 
സാർതക സന്ദേശമേകിയ ദീപനാളമല്ലെ 

സന്ദതം ഇസ്ലാമുരത്തിയ സൂര്യതേജസല്ലേ 
സന്തമസമെ മാറ്റി ഹഖിൻ നൂറ് ത്തീർത്തോരല്ലേ 

താരാ … തികവൊത്ത നബി മുത്തേ സുകൃതം 
തരളിത 
മഹിതാ മത മോതീ അതിൽ സത്താണമൃതം 

താരാ … തികവൊത്ത നബി മുത്തേ സുകൃതം 
തരളിത 
മഹിതാ മത മോതീ അതിൽ സത്താണമൃതം 

അമൃതമാം പതിമദീനയിൽ ഉതിമതിനിധി 
അതിയി ലലിയാൻ അകമിലെ കൊതി 

പതിമദീനയിൽ ഉതിമതിനിധി 
അതിയി ലലിയാൻ അകമിലെ കൊതി 

കൊതിയെ വീട്ടള്ള വിധിയത് അടിയനേകള്ള 
ഹിദമത് ഓതിടാമള്ള എൻറ്റെ തേട്ടം കേൾകള്ള 

 

സാരസ പൂ ശോഭ ചിന്തി വന്ന വെണ്ണിലാവേ 
സാമ സുന്ദര പാഥയോതി തന്ന വെണ്‍ പ്രഭാവേ 
സരസ ഭാഷകരെ മുഹമ്മദ്‌ സർവ്വ സത്തിൻ ജീവേ 
സഹന സരണിയിലായ് വിളങ്കിയതാ മദീന പൂവേ 

സാരമേറിയ വേദമാലെ മുന്തിടും തേൻ കാവേ 
സാഗരത്തിൻ അന്ധരത്തിലെ മുത്തിലും ഒളീവേ 
സരള ജീവിതമേ വരിച്ച മാതൃകാ ത്വാഹാവേ 
സർവ്വ ശക്തനായ നാഥൻ നൽകിയ നേതാവേ 

Comments

Popular posts from this blog

Qalbilanjoode Habeebe

Santhosha Tharagankal Onnu

Manassil Maayatha