Urukunna Karalin Kulirekilaahe

ഉരുകുന്ന കരള്ളിന് കുളിരേകിലാഹെ 
തളരുന്ന മനസ്സിന് തണലേക് റബ്ബേ 

കദനങ്ങൾ പേമാരി തീർക്കും … നെഞ്ചിൽ 
വ്യഥ നീയല്ലാതാര് കേൾക്കും – 2 

( ഉരുകുന്ന കരള്ളിന് )

ദുനിയാവ് ദുരിതകടൽ ത്തിരയാണ് റബ്ബേ
കണ്ണീർ മഴ ദുഖത്തിൻ ഇടി നാദ മിവിടെ 

എന്നും സുജൂദിൽ ഞാൻ തേടും തേട്ടങ്ങൾ 
കണ്ണുനീരും നീ കാണുകില്ലേ 

നിൻ മുൻപിൽ തേങ്ങലായ് ഞാൻ 
കൈ രണ്ടും നീട്ടുന്നിതാ 

എന്നെന്നും ഏകനായ് നീ 
എല്ലാർക്കും നാഥനായ് നീ 
കാരുണ്യ കടലായ് നീ ജല്ലാജലാലെ 

ഉരുകുന്ന കരള്ളിന് കുളിരേകിലാഹെ 
തളരുന്ന മനസ്സിന് തണലേക് റബ്ബേ

അസ്തഹ്ഫിരുള്ള ഞാൻ തൗബ തേടി 
നിൻ മുൻപിൽ പാപങ്ങൾ ഞാനേറ്റു പാടി 

സീമകളില്ലാത്ത നിൻ സ്നേഹമാണ് 
ഞെട്ടറ്റു വീഴുമ്പോൾ എന്നുള്ളിൽ ശാന്തി 

എല്ലാം അറീയും നാഥാ ….. 
എന്നോട് മാപ്പാക്കള്ള 
ഇനിയില്ല പാപിയായ് ഞാൻ 
ഇബ്-ലീസിൻ കൂട്ടാളിയായ് 

ഹർഷിൻറ്റെ തണനിൽ എന്നെ അകറ്റല്ലേ 

ഉരുകുന്ന കരള്ളിന് കുളിരേകിലാഹെ 
തളരുന്ന മനസ്സിന് തണലേക് റബ്ബേ 

കദനങ്ങൾ പേമാരി തീർക്കും … നെഞ്ചിൽ 
വ്യഥ നീയല്ലാതാര് കേൾക്കും – 2 

Comments

Popular posts from this blog

Qalbilanjoode Habeebe

Manassil Maayatha

Santhosha Tharagankal Onnu