Shuhadakkal Nidra Kollunna Mann (Anusmarana Song)
താത്തൂർ അബ്ദുൽ മജീദ് ഹാജി
അനുസ്മരണ ഗാനം
രചന: ബാപ്പു വെളളിപ്പറമ്പ്.
രീതി: ഒളിചന്ത്റ പൂ പോലെ
ശുഹദാക്കൾ നിദ്ര കൊളളുന്ന മണ്ണ്
ശുഹൂറത്ത് ഏറെ പെരുത്ത മണ്ണ്
നിലവുറ്റ താത്തൂരെന്നുളള നാട്
മർഹും മജീദ് ഹാജി തൻ നാട്
നാട്ടിലും കേളി മറു നാട്ടിലും ഒളി
നാഥന്‍റരുൾ പോലെ ജീവിച്ചുളള പൂനിധി
ആത്മീയയിൽ ഒപ്പം ആയൂർവേദത്തിൽ
ആയിരങ്ങള്‍ക്കാശ്വാസമായി മജീദ് ഹാജി..
(ശുഹദാക്കൾ)
മർഹും ഉണ്ണി മോയിൻ മുസലിയാര്‍ താത്തൂരിലെങ്ങും..
മതഭൗതിക ചികിത്സയിൽ തെളിഞ്ഞവരെന്നും..
അരുമ ഉപ്പതൻ പെരുമയുളളരു ഗുരുത്വവും വാങ്ങി..
അബ്ദുല്‍ മജീദ് ഹാജി താത്തൂരിലെങ്ങും വിളങ്ങി..
ഉലമാക്കളിൽ ഉറ്റ ചങ്ങാതിയായ്..
ഔലിയാക്കളിൽ നിത്യ സഹചാരിയായ്..
ഉണ്ണി മോയിൻ മുസലിയാരുടെ..
ഉത്തമമേറുന്ന പുത്രനായി..
(ശുഹദാക്കൾ)
അഹ് ലുസ്സുന്നത്തി വൽ ജമാഅത്തിൽ അടിയുറച്ചല്ലോ..
അകം നിറഞ്ഞുളള ഇൽമിൻ പൂന്തേൻ പങ്കു വെച്ചല്ലോ..
മഹല്ല് താത്തൂർ ശുഹദ പളളിയിൽ അമരക്കാരനായി..
മനസ്സറിഞ്ഞുളള ചികിത്സ കൊണ്ട് കേളി പെട്ടോരായി..
ഖുർആനിന്റെ നിറ സൂക്തം കൊണ്ട്..
മാനസിക വിഭ്രാന്തി മാറ്റിയെടുത്ത്..
രോഗം കൊണ്ട് ഓരോ വ്യധകൾ കൊണ്ട്..
വന്നെത്തുന്നോർക്കും ആശ്വാസം കണ്ട്..
(ശുഹദാക്കൾ)
വഴി മുട്ടിയ കുരുക്കിലുളളൊരു പ്രശ്നങ്ങൾ തീർത്ത്..
വിശങ്ങൾ തീണ്ടിവരുന്നവരെ രക്ഷിച്ചെടുത്ത്..
കിണറിൻ സ്ഥാനവും വീട്ടുസ്ഥാനവും നോക്കിയെടുത്ത്..
കാരുണ്യത്തിൻ കനക വാതില്‍ തുറന്നു കൊടുത്ത്..
പ്രതിഫലത്തിന് കൈ നീട്ടിയില്ലാ..
പണത്തിനും ധനത്തിനും മോഹമില്ലാ..
മജീദ് ഹാജി നിറ ശോഭയായി..
മഖ്ഫിറത്തിന്നായി തേടുകയായി..
(ശുഹദാക്കൾ)
Comments
Post a Comment